Education

അൻവറിന് മറുപടിയുമായി സതീശൻ

യുഡിഎഫുമായി വില പേശാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ പിവി അൻവർ ആയിട്ടില്ലെന്നും സതീശൻ പറഞ്ഞു. സംഘടനാകാര്യങ്ങളിൽ കാർക്കശ്യമുള്ളയാളാണ് താനെന്നും സതീശൻ പ്രതികരിച്ചു

പാലക്കാടും ചേലക്കരയിലും കോൺഗ്രസ് ഉജ്വല വിജയം നേടും. പി സരിൻ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന് കോൺഗ്രസിനെ ബാധിക്കില്ല. ഞങ്ങളുടെ കയ്യിൽ നിന്ന് സീറ്റ് കിട്ടാത്തയാളാണ് പുറത്തുപോയത്. ബിജെപിയിൽ പോയി സീറ്റ് കിട്ടുമോയെന്ന് സരിൻ നോക്കി. അത് നടന്നില്ല, പിന്നെയാണ് സിപിഎമ്മിനൊപ്പം പോയത്

ആഭ്യന്തര തർക്കങ്ങൾ കോൺഗ്രസിനകത്ത് ഇല്ല. ഡിഎംകെ പിന്തുണയുള്ള സ്ഥാനാർഥികളെ പിൻവലിക്കണോ വേണ്ടയോ എന്നത് അൻവറിന്റെ ഇഷ്ടം. പിന്തുണ ആവശ്യപ്പെട്ടത് രാഷ്ട്രീയ നീക്കമാണ്. എന്നാൽ യുഡിഎഫുമായി ഒരാളും വിലപേശലിന് വരണ്ടെന്നും സതീശൻ പറഞ്ഞു.

See also  ബംഗ്ലാദേശ് 146 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 95 റൺസ് വിജയലക്ഷ്യം

Related Articles

Back to top button