Kerala

അണ്ടർവെയർ കാണിച്ച് ഡെസ്‌കിന്റെ മേലെ കയറി നിന്ന ഒരുത്തനാണ്; മന്ത്രി ശിവൻകുട്ടിക്കെതിരെ വിഡി സതീശൻ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശിവൻകുട്ടി വിഡ്ഡിത്തം മാത്രം പറയുന്നയാളാണ്. ഇയാളക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. നിയമസഭ തല്ലിപ്പൊളിച്ച ആളാണ് ഇപ്പോൾ നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് ക്ലാസ് എടുക്കുന്നതെന്നും സതീശൻ പറഞ്ഞു

അണ്ടർവെയർ പുറത്ത് കാണിച്ച് മുണ്ട് മടക്കിക്കുത്തി ഡെസ്‌കിന്റെ മുൻപിൽ കയറി ഇരുന്ന് ഈ സാധനം മുഴുവൻ തല്ലിപ്പൊളിച്ച ഒരുത്തൻ നമുക്ക് ക്ലാസ് എടുക്കുകയാണ്. ഈ സണ്ണി വക്കീലിനും എനിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ. എങ്ങനെ നിയമസഭയിൽ പ്രവർത്തിക്കണമെന്ന്

വിദ്യാഭ്യാസ മന്ത്രി, എന്റെ പിള്ളേരെ ഓർത്ത് ഞാൻ ഇങ്ങനെ സങ്കടപ്പെടുകയാണ്. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ പിള്ളേർക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ മറ്റെന്താണ് പറയുക എന്നും സതീശൻ പറഞ്ഞു
 

See also  കെ കെ ശൈലജക്കെതിരായ അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് നേതാവിന് തടവും പിഴയും ശിക്ഷ

Related Articles

Back to top button