Kerala
തിരുവനന്തപുരത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് പരുക്കേറ്റത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയാണ് സംഭവം.
ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയെന്ന് അറിഞ്ഞാണ് അനിലിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സ്ഥലത്ത് എത്തിയത്. കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നതിനിടെ കാട്ടുപോത്ത് വനംവകുപ്പ് സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
തിരിഞ്ഞോടാൻ ശ്രമിച്ച അനിൽ കുമാറിനെ കാട്ടുപോത്ത് കുത്തിവീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ അനിൽ കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



