Kerala

എറണാകുളം തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ്(16) മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയതാണ് ആദിത്യ. സ്‌കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്‌കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്

ഉടനെ പോലീസിനെ വിലരം അറിയിക്കുകയായിരുന്നു. ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മഹേഷ്-രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ
 

See also  മഴ ശക്തമാകുന്നു: നാല് ജില്ലകളിൽ റെഡ് അലർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button