Kerala
വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തി; വെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ച നിലയിൽ

സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച നിലയിൽ. വെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് കത്തിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കുറച്ചു ദൂരെ മാറ്റിവെച്ചാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന് ഇന്നലെ വെള്ളൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തിയത്
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഘവും ചേർന്ന് ധനരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം



