Kerala
ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ കാമുകിയെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊന്നു, യുവാവ് പിടിയിൽ

എലത്തൂരിൽ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരുമിച്ച് ആത്മഹത്യ ചെയ്യാനായി യുവതിയെ വിളിച്ചു വരുത്തിയ ശേഷം കഴുത്തിൽ ഇരുവരും കുരുക്കിട്ടു. തുടർന്ന് യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് വൈശാഖനെ പോലീസ് അറസ്റ്റ് ചെയ്തു
വൈശാഖന്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് ആദ്യം കരുതിയ സംഭവം അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. പോലീസിന്റെ കൃത്യമായ ഇടപെടലാണ് പ്രതിയെ കുടുക്കിയത്.
വൈശാഖനും യുവതിയും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ വിള്ളൽ വീണിരുന്നു. ബന്ധത്തെ കുറിച്ച് പുറത്ത് പറയുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാര്യയും കുടുംബവും അവിഹിത ബന്ധം അറിയുമെന്ന് ഭയന്നാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. കസ്റ്റഡിയിലെടുത്ത വൈശാഖനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്



