Kerala

ശബരിമല സ്വർണക്കൊള്ള: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടും. രണ്ട് അംഗങ്ങളുടെ പാനൽ എസ്‌ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്‌പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. 

കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്‌ഐടി പറയുന്നു. ഹൈക്കോടതിയെ അറിയിച്ച ശേഷമാകും തീരുമാനം

കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ പ്രത്യേകം സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. അതേസമയം പ്രതിഭാഗത്തിനായി ഹാജരാകുന്നത് രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള പ്രമുഖരാണ്. 

See also  കായംകുളം കറ്റാനത്ത് വന്‍ തീപിടിത്തം; വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

Related Articles

Back to top button