Kerala

ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമെന്ന് വി എസ് എസ് സി ശാസ്ത്രജ്ഞർ

ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചു.  ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായാണ് വി എസ് എസ് സി ശാസ്ത്രജ്ഞരുടെ മൊഴി. ഇപ്പോഴുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണ്

പാളി അടക്കം രാജ്യാന്തര റാക്കറ്റുകൾക്ക് കൈമാറിയോ എന്ന സംശയത്തിനാണ് ഉത്തരമാകുന്നത്. ചില പാളികൾക്കുണ്ടായ മാറ്റത്തിൽ വി എസ് സി സി വിശദീകരണം നൽകി. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികൾക്കുള്ള മാറ്റത്തിന് കാരണം. പാളികൾ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു

പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണം ഗണ്യമായി കുറഞ്ഞു. കട്ടിള പഴയത് തന്നെയായിരുന്നു. പക്ഷേ സ്വർണം കവർന്നു. മൊഴിയുടെ വിശദാംശങ്ങൾ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പരിശോധന താരതമ്യ ഫലം ചേർത്ത് അന്തിമ റിപ്പോർട്ട് നൽകുമെന്ന് വി എസ് എസ് സി അറിയിച്ചു.
 

See also  ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല; പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍

Related Articles

Back to top button