Kerala

തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി; കോൾ വന്നത് വാട്‌സാപ്പ് വഴി

മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് വെർച്വൽ അറസ്റ്റ് ഭീഷണി. വാട്‌സാപ്പ് വഴി മുംബൈ പോലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പറും ഫോൺ നമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നുമാണ് വിളിച്ചവർ പറഞ്ഞത്

ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരമായതിനാൽ വിളിച്ചപ്പോൾ തന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ പറഞ്ഞു. വിളിച്ചവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ നിൽക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫ് അംഗങ്ങൾ കണ്ടിരുന്നു

ഭീഷണിയെ തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വിളിച്ച നമ്പർ കേന്ദ്രീകരിച്ചും സ്ഥലം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു. 

See also  ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 12 വയസുകാരനായി തെരച്ചിൽ ഊർജിതം

Related Articles

Back to top button