Kerala

ഷിംജിത മുസ്തഫ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി

അപകീർത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിത മുസ്തഫ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. 

നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയായിരുന്നു വടകര സ്വദേശിനി ഷിംജിതക്കെതിരെ പോലീസ് കേസെടുത്തത്. ഈമാസം 21ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ദീപകിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
 

See also  ഡിഐജി വിനോദ് കുമാർ കൊടി സുനിയിൽ നിന്നും കൈക്കൂലി വാങ്ങി

Related Articles

Back to top button