Kerala

പെട്രോൾ വിട്ട് ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയാൽ 40,000 രൂപ ബോണസ്, രണ്ട് ശതമാനം പലിശ ഇളവും

രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓട്ടോ തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കൂടാതെ, രണ്ട് ശതമാനം പലിശ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം ആശ്വാസമാണ്. 

ഇതിലൂടെ ഇന്ധനച്ചെലവ് ലാഭിക്കാനും ദിവസേനയുള്ള വരുമാനം വർധിപ്പിക്കാനും സാധിക്കും. സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.

See also  ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ പിടിയിൽ

Related Articles

Back to top button