Kerala

വിഎസ് അച്യുതാനന്ദന്റെ സ്മരണക്ക് തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കും

മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ സ്മരണക്ക് തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ ഇതിനായി 20 കോടി രൂപ നീക്കി വെക്കും. കേരളത്തിലെ സാമൂഹിക ജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വിഎസിന്റെ സമരജീവിതമെന്നും ഐതിഹാസികമായ ജീവിതവും പോരാട്ടവും പുതിയ തലമുറക്ക് പകർന്ന് നൽകാനും അടയാളപ്പെടുത്താനുമാണ് വിഎസ് സെന്റർ സ്ഥാപിക്കുന്നത്

സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ നൽകി. ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് വീട് നൽകിയെന്നും മന്ത്രി അറിയിച്ചു

ക്ഷേമപെൻഷനായി നാളിതുവരെ രണ്ടാം പിണറായി സർക്കാർ നൽകിയത് 48,383.83 കോടി രൂപയാണെന്നും 62 ലക്ഷം പേർക്ക് എല്ലാ മാസവും മുടക്കമില്ലാതെ 2000 രൂപ വീതം പെൻഷൻ നൽകുന്നതായും മന്ത്രി അറിയിച്ചു
 

See also  മകളുടെ ഹർജി ഹൈക്കോടതി തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും

Related Articles

Back to top button