Kerala

കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങളിൽ വീണ്ടും പരിശോധന ആവശ്യപ്പെട്ട് എസ്‌ഐടി; ഹൈക്കോടതിയെ സമീപിക്കും

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയിൽ വീണ്ടും പരിശോധന നടത്തും. സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന നിലപാടിലാണ് എസ്‌ഐടി. സന്നിധാനത്തെ പാളികളിൽ നിന്നും വീണ്ടും സാംപിളുകൾ ശേഖരിച്ച് വി എസ് എസ് സിയിൽ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയിൽ നിന്നും വീണ്ടും അനുമതി തേടും. 

ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി വി എസ് എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. 

അതേസമയം എത്ര സ്വർണം പാളികളിൽ ഉണ്ട് എന്നതിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഇല്ല. ഇതിനാലാണ് സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധനക്ക് എസ്‌ഐടി ശ്രമിക്കുന്നത്. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കവർന്നെങ്കിലും പാളികൾ അപ്പാടെ മാറ്റിയിട്ടില്ലെന്നാണ് വി എസ് എസ് സി ശാസ്ത്രജ്ഞരുടെ മൊഴി
 

See also  വാഹനം വഴി മാറ്റുന്നതിനെ ചൊല്ലി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം

Related Articles

Back to top button