Kerala

ചെന്നിത്തലയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവും കവർന്നു

ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം. 20 പവൻ സ്വർണവും ലാപ് ടോപ്പുമടക്കമുള്ള വസ്തുക്കൾ മോഷണം പോയി. പ്രവാസിയുടെ വീട്ടിലാണ് മോഷണം

പാസ്‌പോർട്ട് അടക്കം വിലപ്പെട്ട രേഖകളും ഇന്ത്യൻ വിപണിയിൽ 30000 രൂപ വരുന്ന 25 യുകെ പൗണ്ട് സൂക്ഷിച്ചിരുന്ന ബാഗുമാണ് മോഷണം പോയത്. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. 

പ്രവാസിയായ ജോസ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
 

See also  വി.ഡി. സതീശനെതിരായ പുനർജനി കേസ്; സിബിഐ അന്വേഷണത്തിന് ശുപാർശ

Related Articles

Back to top button