Kerala

പലരും തന്നെ കൊല്ലാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി; തനിപ്പോഴും ഉണ്ടെന്ന് വെള്ളാപ്പള്ളി

തന്നെ പല ഘട്ടത്തിൽ പലരും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പക്ഷേ കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി, താനിപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ സമുദായത്തിന് എന്ത് കിട്ടി, കോട്ടയത്ത് ആകെ ഒരു എംഎൽഎ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു

തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും തള്ളുകയാണ്. ആവശ്യമില്ലാത്ത വിമർശകരോട് പോടാ പുല്ലേ എന്ന് പറയും. സമുദായ അംഗങ്ങൾ തന്ന കസേരയിൽ വെള്ളം ചേർത്തിട്ടില്ല. പാർലമെന്ററി മോഹം ഇല്ല. അങ്ങനെയൊരു മോഹം എനിക്കുണ്ടന്ന് നിങ്ങൾക്ക് തോന്നിയാൽ എന്നെ നിങ്ങൾ ഊളമ്പാറയിലേക്ക് അയക്കണം

കുറേ യൂട്യൂബുകാർക്ക് പണം കൊടുത്ത് ചിലർ എന്നെ ചീത്ത പറയിപ്പിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. കോട്ടയത്ത് ഈഴവന്റെ വോട്ടിന് വിലയില്ല. വിലയുള്ള വോട്ടായി മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

See also  പിഴയടക്കാത്തവർക്ക് കുരുക്ക്: ഇളവ് അവസാനിച്ചു: വാഹനങ്ങൾ കരിമ്പട്ടികയിലേക്ക്

Related Articles

Back to top button