Kerala

ആർആർടിഎസ് പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ട്; കേരളത്തിന് വേണ്ടത് അതിവേഗ റെയിൽ എന്ന് ഇ ശ്രീധരൻ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർകോട് റാപിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആർആർടിഎസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു

ഡൽഹിയിൽ ആർആർടിഎസ് കൊണ്ടുവന്നത് താനാണ്. സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതമുണ്ടാക്കി. ആർആർടിഎസ് സാങ്കേതികമായി പ്രായോഗികമല്ല. അതിവേഗ റെയിൽ കേന്ദ്രപദ്ധതിയാണ്. ഇതാണ് സംസ്ഥാന സർക്കാരിന്റെ പ്രശ്‌നം. ആർആർടിഎസ് പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടാണ്

തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കലാണ്. അതിവേഗ റെയിൽ പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ടു പോകും. അതിവേഗ റെയിലിന് 135 കിലോമീറ്റർ വേഗത ലഭിക്കും. ആർആർടിഎസിന് പകുതി വേഗത മാത്രമേ കിട്ടൂവെന്നും ഇ ശ്രീധരൻ പറഞ്ഞു
 

See also  നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും

Related Articles

Back to top button