Kerala

ഗ്രൂപ്പുകളുണ്ടാക്കി പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു; വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടിഐ മധുസൂദനനെതിരെ വിമർശനം

പയ്യന്നൂർ എംഎൽഎ ടിഐ മധുസുദനനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂരിൽ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തൽ. നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. 

16 അധ്യായങ്ങളും 96 പേജുകളുമുള്ള ‘നേതൃത്വത്തെ അണികൾ തിരുത്തണ’മെന്ന പുസ്തകത്തിലാണ് പരാമർശം. പാർട്ടി ഏരിയ കമ്മിറ്റി  എന്ന അധ്യായത്തിലാണ് വിമർശനമുന്നയിച്ചിട്ടുള്ളത്. പയ്യന്നൂരിലെ പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത് 2005ൽ മധുസൂദനൻ ഏരിയ സെക്രട്ടറി ആയത് മുതലെന്ന് പുസ്തകത്തിൽ പറയുന്നു. സംസ്ഥാനത്ത് നേരത്തെ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന വിഭാഗീയത അധികാരവുമായി ബന്ധപ്പെട്ടതാണെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. 

അതേ നിലയിൽ പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ടി ഐ മധുസൂദനൻ നടത്തുകയുണ്ടായി. അതിനു വേണ്ടി ക്യാമ്പയിൻ നടത്താൻ ആശ്രിതരെ സൃഷ്ടിക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറു ചെറു ഗ്രൂപ്പുകൾ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകൾ നൽകുമ്പോൾ ഇത് താൻ നൽകിയതാണ്, അതല്ലാതെ പാർട്ടിയല്ല എന്ന ബോധം വളർത്താൻ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങൾ നടന്നു. 

ഇത്തരം രീതികളെ പാർട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്തെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല  പുസ്തകത്തിൽ പറയുന്നു. ടിഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവ് എന്നാണ് പുസ്തകത്തിൽ വിമർശിച്ചിരിക്കുന്നത്. പയ്യന്നൂരിലെ പാർട്ടിയെ തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും പുസ്തകത്തിൽ വിമർശിക്കുന്നു.

See also  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

Related Articles

Back to top button