Kerala
3 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ട്; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതി

ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധശ്രമം നടന്നുവെന്ന കേസിൽ വിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കേസിൽ എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. എന്നാൽ കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു
എന്നാൽ പ്രോസിക്യൂഷൻ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിമർശനം. ഒന്നാം പ്രതി ഫർസീൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.
2022 ജൂൺ 13നാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധം നടന്നത്. നാല് കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. മുൻ എംഎൽഎ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ സുനിത് എന്നിവർക്കെതിരെയാണ് കുറ്റപത്രം.



