Kerala

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി. പിന്നാലെ സ്പീക്കറുടെ ചേംബറിൽ കയറാനായി പ്രതിപക്ഷന നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎൽഎയാണ് സ്പീക്കറുടെ ചേംബറിൽ കയറാൻ ശ്രമിച്ചത്

പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സ്പീക്കർ ഇരിപ്പടത്തിൽ നിന്നും എഴുന്നേറ്റ് പോയി. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു

ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചു മാറ്റുമെന്നും സ്പീക്കർ എഎൻ ഷംസീർ മുന്നറിയിപ്പ് നൽകി. വിഷയദാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തര പ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും സഭയിൽ മുദ്രവാക്യം മുഴക്കി
 

See also  ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചിത്രീകരിച്ചു; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

Related Articles

Back to top button