Kerala

അതിജീവിതയെ വിവാഹം ചെയ്തു; 23കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

പരാതിക്കാരിയായ അതിജീവിതയെ വിവാഹം ചെയ്ത് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് പ്രതിക്കെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. 23കാരനെതിരെ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. 

കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെൺകുട്ടിയുടെ പരാതിയിലായിരുന്നു കേസ്. എന്നാൽ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്‌തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹർജിക്കാരൻ അറിയിച്ചു. 

പരാതിക്കാരിക്ക് പ്രായപൂർത്തിയായെന്നും ഇവർ കോടതിയെ അറിയിച്ചു. ഹർജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. വിവാഹിതരായി ഇരുവരും സന്തോഷത്തോടെ ജീവിതം നയിക്കുന്നത് കോടതി പരിഗണിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കിയത്.
 

See also  സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദം; അറസ്റ്റ് നടപടികൾക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button