Kerala

1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ 50 ശതമാനം ചെലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത റെയിൽ പദ്ധതിയാണിത്. കേരളത്തിന്റെ സമഗ്രവികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യാന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണിത്. 

110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽപ്പാത ശബരിമല തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം ഒരുക്കും. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചക്ക് വലിയ ഊർജം പകരുകയും ചെയ്യും. 

പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാത 66ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ നഗരങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനും സാധിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാിട്ടുണ്ട്.
 

See also  ചിന്നക്കനാൽ ഭൂമിയിടപാട് കേസ്: മാത്യു കുഴൽനാടന് വിജിലൻസിന്റെ നോട്ടീസ്

Related Articles

Back to top button