Kerala

പാലക്കാട് എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് എലപ്പുള്ളി പോക്കാന്തോട് ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് സ്വദേശി വിശ്വജിത്താണഅ(13) മരിച്ചത്. ശിവപ്രസാദ്-സജിത ദമ്പതികളുടെ മകനാണ്

കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് കുട്ടി തൂങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം

കുളിക്കാൻ പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ തുറന്നു നോക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
 

See also  വീണ്ടും മുക്കാൽ ലക്ഷം കടന്ന് സ്വർണവില; പവന് ഇന്ന് ഉയർന്നത് 280 രൂപ

Related Articles

Back to top button