Kerala

നിപ മരണം: ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

സംസ്ഥാനത്ത് ഒരു നിപ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം. നിപ ലക്ഷണമുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 46 പേരാണുള്ളത്

പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണവും സമ്പർക്ക പട്ടികയിലും ഉള്ളവരിൽ ചിലവരുടെ പരിശോധന ഫാലം നെഗറ്റീവാണ്. അതേസമയം ഒരു മരണം കൂടി സംഭവിച്ചതോടെ മേഖലയിൽ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്

ഒരാഴ്ച മുമ്പാണ് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58കാരൻ പനി ബാധിച്ച് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

The post നിപ മരണം: ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം appeared first on Metro Journal Online.

See also  സംസ്ഥാനത്ത് പുതിയ മദ്യനയം: പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം; വിപുലമായ ചർച്ചകൾക്ക് ഒരുങ്ങി സർക്കാർ

Related Articles

Back to top button