Kerala

എംകെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എംകെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതിനെ തുടർന്നാണ് മുനീറിനെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ വിവിധ പരിപാടികളിൽ മുനീർ പങ്കെടുത്തിരുന്നു

ഇതിന് പിന്നാലെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം മുനീറിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.
 

See also  സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തും; ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ്

Related Articles

Back to top button