Kerala

മണിയൻപിള്ള രാജുവിന് ജാമ്യം; അപകടത്തിനിടയാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

കാറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ വാഹനമോടിച്ചിരുന്ന നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനക്ക് ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നടനെ വിട്ടയച്ചതിന് പിന്നാലെ അപകടമുണ്ടാക്കിയ കാർ പോലീസ് കണ്ടെത്തി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

അപകടത്തിന് ശേഷം ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കാണ് മണിയൻപിള്ള രാജു പോയത്. അവിടെ നിന്ന് വീട്ടിലേക്ക് പോയി. കാറിന്റെ മുൻവശത്തെ ബമ്പർ പൂർണമായി തകർന്ന നിലയിലാണ്. നമ്പർ പ്ലേറ്റ് അടക്കം ഇളകി പോയിട്ടുണ്ട്. രാത്രി തന്നെ വിവരം മ്യൂസിയം പോലീസിനെ അറിയിച്ചെന്നും രാവിലെ വന്നാൽ മതിയെന്ന് പറഞ്ഞുവെന്നുമാണ് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്

രാത്രി തന്നെ വിവരം അറിഞ്ഞിട്ടും മണിയൻപിള്ള രാജുവിന്റെ വൈദ്യപരിശോധന നടത്താനോ അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറായില്ല. 12 മണിക്കൂറിന് ശേഷമാണ് വൈദ്യപരിശോധന നടത്തിയത്.
 

See also  മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

Related Articles

Back to top button