Kerala

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്നാണ് സംഭവം. കാപ്പാ കേസ് പ്രതി സുബിൻ അലക്‌സാണ്ടർ അടക്കം മൂന്ന് പേരെ സംഭവത്തിൽ പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്ന് പ്രതികൾ ഒളിവിലാണ്

കുറച്ചു ദിവസങ്ങളായി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിൽ സുബിൻ അലക്‌സാണ്ടറും കൂട്ടാളികളും എത്തുമായിരുന്നു. കഴിഞ്ഞ ദിവസവും ഇവർ 50,000 രൂപ ആവശ്യപ്പെട്ട് സ്പായിൽ എത്തി. പണം നൽകാൻ വിസമ്മതിച്ചതോടെ ഇവർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു

ക്രൂരബലാത്സംഗത്തിന്റെ വീഡിയോയും സംഘം ചിത്രീകരിച്ചു. തുടർന്ന് 25,000 രൂപ സ്പായിൽ നിന്ന് കവരുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ

See also  തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കണ്ടെത്താതെ സിപിഎം പാട്ടിന് പുറകെ പോകുന്നു: കെസി വേണുഗോപാൽ

Related Articles

Back to top button