Kerala

രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് ശേഷം ഉയർന്നു; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം പവന് വില ഇടിഞ്ഞിരുന്നു. പിന്നാലെ ഉച്ചയ്ക്ക് ശേഷം വില പതിയെ തിരിച്ചുകയറുന്നതാണ് കാണുന്നത്. പവന് 1000 രൂപയാണ് ഉച്ചയ്ക്ക് ശേഷം വർധിച്ചത്. ഇതോടെ പവന്റെ വില 1,12,720 രൂപയായി

ഗ്രാമിന് 125 രൂപ ഉയർന്ന് 14,090 രൂപയിലെത്തി. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും കുറഞ്ഞിരുന്നു. സ്വർണാഭരണപ്രിയർക്ക് ആശ്വാസം നൽകുന്നതായിരുന്നു രാവിലത്തെ വിലയിടിവ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ആശങ്ക ഉയർത്തി വില വർധിക്കുകയായിരുന്നു

ജനുവരി 29ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. 1.31 ലക്ഷം രൂപയായിരുന്നു അന്ന് പവന്റെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പവന് 18,000 രൂപയോളം കുറഞ്ഞിട്ടുണ്ട്.
 

See also  ആശ്വസിക്കാൻ വരട്ടെ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Related Articles

Back to top button