Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് വില കുറഞ്ഞു. 22 കാരറ്റ് സ്വർണം പവന് 1520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. ജനുവരി 19ന് പവന്റെ വില സർവകാല റെക്കോർഡായ 1.31 ലക്ഷത്തിൽ എത്തിയിരുന്നു. ഇതിന് ശേഷം നിക്ഷേപകർ ലാഭമുണ്ടാക്കാനായി സ്വർണം വിറ്റഴിച്ചപ്പോൾ രാജ്യാന്തരവിപണിയിൽ വില ഇടിയുകയായിരുന്നു

18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 156 രൂപ കുറഞ്ഞ് 11,426 രൂപയായി. പവന്റെ വില 91,800 രൂപയായി. വെള്ളി വില ഗ്രാമിന് 275 രൂപയായി.
 

See also  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രാജീവ് ചന്ദ്രശേഖരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

Related Articles

Back to top button