മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ

പാലായിൽ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു. മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു
താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്തിരുന്നപ്പോൾ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒന്നര വർഷം കൊണ്ട് കൊണ്ടുവന്നിരുന്നു. ഇനിയും ഭരണപക്ഷത്തെത്തുമ്പോൾ പാലായുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കും
അതേസമയം ജോസ് കെ മാണി വന്നാലും ഇനി യുഡിഎഫ് എടുക്കില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. കേരളാ കോൺഗ്രസ് എം എങ്ങാനും യുഡിഎഫിലേക്ക് വന്നാൽ പാലാ സീറ്റ് വിട്ടു കൊടുക്കേണ്ടി വരുമോയെന്ന ആശങ്കയാണ് മാണി സി കാപ്പന് ഇല്ലാതാകുന്നത്. എൽഡിഎഫിനായി ജോസ് കെ മാണിയും ബിജെപിക്കായി ഷോൺ ജോർജും മണ്ഡലത്തിൽ മത്സരിച്ചേക്കും



