Kerala

LDF 110 സീറ്റ് തിരഞ്ഞെടുപ്പിൽ നേടും എന്ന് പറഞ്ഞാൽ നേടും; സോണിയ ഗാന്ധിയെ പോറ്റി സന്ദർശിച്ചത് എങ്ങനെ: മന്ത്രി വി ശിവൻകുട്ടി

സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ സി വേണു ഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. സ്വർണ്ണക്കൊള്ളയിലെ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടതിൽ കെസി വേണുഗോപാൽ മറുപടി പറയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. യുഡിഎഫിനെയും കോൺഗ്രസിനെയും കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

സോണിയ ഗാന്ധിയെ പോറ്റി സന്ദർശിച്ചു. അതിൽ കേരള നേതാക്കൾക്ക് പങ്കില്ല എന്ന് പറയുന്നു. പിന്നെ ആർക്കാണ് പങ്ക് എന്ന് വ്യക്തമാക്കണമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽ നിന്ന് ആൻ്റോ ആൻ്റണി എംപി 2 കോടി രൂപ വാങ്ങിയതിൽ പ്രതിപക്ഷനേതാവ് കണക്ക് വ്യക്താക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. എംപി വാങ്ങിയ പണം തിരഞ്ഞെടുപ്പിന് പ്രതിപക്ഷ നേതാവ് അടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

തെളിവുകൾ പുറത്ത് വരും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് ഇപ്പോൾ എസ്ഐടിക്ക് എതിരെ തിരിയുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ വരുമെന്ന വെരളി പൂണ്ടാണ് പ്രതിപക്ഷ നേതാവ് കോടതിയെ അടക്കം വിമർശിക്കുന്നത്. പുറകോട്ട് തിരിഞ്ഞ് ഓടേണ്ട അവസ്ഥ പിണറായി വിജയന് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്വർണ്ണബന്ധങ്ങളെ കുറിച്ച് പറയട്ടെയെന്നും അദേഹം കൂട്ടിച്ചേർത്തു.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയാതെ സോണിയ ഗാന്ധിയേ കാണാൻ സ്വർണ്ണ മോഷണ കേസ് പ്രതികൾ കഴിയുമോയെന്ന് വി ശിവൻകുട്ടി ചോദിച്ചു. ഇതിൽ കെസി വേണുഗോപാൽ മറുപടി പറയണം. കള്ളനെ കയ്യോടെ പിടിക്കുമ്പോൾ ഉള്ള വിഭ്രാന്തിയാണ് കെസി വേണുഗോപാലിനെന്ന് മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ എസ്ഐടി അന്വേഷിച്ച് കണ്ടെത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റ് തിരഞ്ഞെടുപ്പിൽ നേടും എന്ന് പറഞ്ഞാൽ നേടും.

See also  ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖർ

Related Articles

Back to top button