Kerala

മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല; ചെയർമാന്റെ മരണം ജോലികളെ ബാധിക്കില്ലെന്നും ടിഎ ജോസഫ്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമെന്ന് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. ആദായ നികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്. 2016ൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ പരിശോധന നടന്നിരുന്നു. 2026ലും പരിശോധന നടന്നു

കുറ്റകൃത്യം കണ്ടെത്തിയതു കൊണ്ട് പരിശോധന നടത്തിയതല്ല. പതിവ് പരിശോധന മാത്രമായിരുന്നു. ആദായനികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശം അനുഭവമുണ്ടായിട്ടില്ല. ചില യൂട്യൂബർമാർ ഗ്രൂപ്പിനെതിരെ മോശം പ്രചാരണം നടത്തുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതികരിക്കാനാകില്ല

സിനിമാക്കാരിൽ നിന്നും റിയൽ എസ്റ്റേറ്റുകാരിൽ നിന്നും ഗ്രൂപ്പ് പണം വാങ്ങി, വിദേശത്ത് നിക്ഷേപിച്ചുവെന്ന ആരോപണങ്ങൾ തെറ്റാണ്. തെളിവ് ഹാജരാക്കിയാൽ ഇരട്ടിയായി തിരിച്ചുനൽകും. വളരെ സുതാര്യമായാണ് സിനിമാ മേഖലയിൽ ഇടപെട്ടത്. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. ചെയർമാന്റെ മരണം ജോലികളെ ബാധിക്കില്ല. ആർക്കും ആവലാതി വേണ്ടെന്നും ടിഎ ജോസഫ് പറഞ്ഞു
 

See also  മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി എസ് അബു അന്തരിച്ചു

Related Articles

Back to top button