Kerala

ആശങ്കപ്പെടാനൊന്നുമില്ല, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അജയ് തറയിൽ

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. ഇതോടെ യുഡിഎഫ് കാലത്തുള്ള ദേവസ്വം ബോർഡ് ഭരണസമിതിയിലേക്കും അന്വേഷണം എത്തിയേക്കും. അതേസമയം  അന്വേഷണത്തെ സ്വാഗതം ചെയ്ത് യുഡിഎഫ് നേതാവ് അജയ് തറയിൽ രംഗത്തെത്തി. 

ആശങ്കപ്പെടാൻ ഒന്നുമില്ല. കോടതി നിർദേശിച്ച പ്രവർത്തിയാണ്. ഞങ്ങൾ ആയിട്ട് ഒന്നും ചെയ്തിട്ടില്ല. കോടതി ഉത്തരവ് നൽകാൻ തയറാണ്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. 

തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്കും നീങ്ങിയത്. 2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയത്.
 

See also  വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റി; തൃശ്ശൂരിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് വയോധിക മരിച്ചു

Related Articles

Back to top button