ഈ പ്രായത്തിൽ ട്രെയിൻ യാത്ര പ്രയാസമാണ്; മോദി കാണാൻ പോകാത്തതിന്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ പ്രതികരിച്ച് ആർ ശ്രീലേഖ. യാത്ര വേണ്ടെന്ന് വെച്ചത് വിവാദമാക്കേണ്ട കാര്യമില്ല. കേരള എക്‌സ്പ്രസിൽ കയറി പലയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര. ഈ പ്രായത്തിൽ കേരള എക്‌സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണ്
വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാൽ അനാവശ്യമായി പൈസ ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണ്. തന്റെ അമ്മക്ക്് 94 വയസായി. വീട്ടിലെ സെർവെന്റ് ലീവിലായതിനാൽ അഞ്ച് ദിവസം മാറി നിൽക്കാൻ സാധിക്കില്ല. പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല പോകാത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ വിജയം നേടി. അഞ്ച് വർഷത്തേക്ക് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞു



