Kerala

പ്രധാനമന്ത്രിയെ കാണാനുള്ള മേയറുടെ സംഘത്തിൽ ആർ ശ്രീലേഖയില്ല; ട്രെയിൻ യാത്ര പറ്റില്ലെന്ന് വിശദീകരണം

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പോകുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനമാർഗം ശ്രീലേഖ എത്തുമെന്നാണ് വിവരം

അതേസമയം ശ്രീലേഖ വിമാന മാർഗം എത്തുന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നാണ് ബിജെപി കൗൺസിലർമാർ പ്രതികരിച്ചത്. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്നുച്ചയ്ക്ക് 12.30ന് കേരള എക്‌സ്പ്രസിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷൻമാരും സംഘത്തിലുണ്ടാകും. ഈ മാസം 12നാണ് പ്രധാനമന്ത്രി ഇവർക്ക് വിരുന്ന് ഒരുക്കുന്നത്

കേരള എക്‌സ്പ്രസിൽ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ സ്വീകരണം നൽകും. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എംആർ ഗോപനും സംഘത്തിലുണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് ഗോപൻ മാറി നിൽക്കുന്നത്.
 

See also  സോണിയ ഗാന്ധിയും വയനാട്ടിലേക്ക്; ബുധനാഴ്ച റാലിയിൽ പങ്കെടുക്കും

Related Articles

Back to top button