വേണമെങ്കിൽ സീറ്റ് വിഭജനം 24 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും; വൈകുന്നത് യുഡിഎഫ് തന്ത്രമെന്ന് സതീശൻ

യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ കാരണങ്ങളാൽ മനപ്പൂർവം സീറ്റ് വിഭജനം വൈകിപ്പിച്ചതാണ്. ഇപ്പോൾ വിശദീകരിക്കാൻ പറ്റാത്ത കാരണങ്ങളുണ്ട്. വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാം. കോൺഗ്രസിൽ ഗ്രൂപ്പ് ഇല്ലാത്തതു കൊണ്ട് സ്ഥാനാർഥികളെ കണ്ടെത്തൽ എളുപ്പമാണ്
അതേസമയം ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് തള്ളി. ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്നും സതീശൻ പറഞ്ഞു
അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർഥത്തിലാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്നും സതീശൻ വിശദീകരിച്ചു. വർഗീയതയുമായി ഒരുതരത്തിലും വിട്ടുവീഴ്ചക്കില്ലെന്നും വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും സതീശൻ പറഞ്ഞു.



