Kerala

സതീശന്റെ പ്രസ്താവനക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അൻവർ

ബേപ്പൂരിൽ പിവി അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പിവി അൻവർ. നേരിട്ട് പറയാതെ, സതീശന് പരോക്ഷമായാണ് അൻവർ മറുപടി നൽകുന്നത്. 

അൻവറിന്റെ കുറിപ്പ്

‘അൻവർ നിങ്ങൾ അല്പം പക്വത കാണിക്കണം’
പറയുന്നത് എന്റെ അഭ്യുദയകാംക്ഷികളാണ്.
‘അതിന് എപ്പോഴാണ് ഞാൻ പക്വത ഇല്ലാതെ പെരുമാറിയിട്ടുള്ളത്’ ?
‘അധികാരത്തിന്റെ ഇടനാഴികളിൽ അനീതികൾ അരങ്ങേറുമ്പോൾ, നിങ്ങൾ എന്തിന് പൊതുജനങ്ങൾക്കിടയിൽ വിളിച്ചു പറയുന്നു’,
‘പിന്നെ എന്തു ചെയ്യണം ? കണ്ടില്ലെന്ന് നടിക്കണമായിരുന്നോ !’
‘നിങ്ങൾ രാഷ്ട്രീയക്കാരനാണ്’
‘അതെ,ഞാൻ രാഷ്ട്രീയക്കാരനാണ്.
പക്ഷേ, അത് ഞാൻ അങ്ങോട്ട് ആയതല്ല’
അവരാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു’
‘നിങ്ങളുടെ പ്രതിയോഗികളെ ശ്രദ്ധിക്കൂ’
മിണ്ടാതെ,പ്രതികരിക്കാതെ, ചോദ്യങ്ങളെ അവഗണിച്ച് ….
‘ഇത്ര നിഷ്‌കളങ്കനാകരുത്….’
‘കുറച്ചൊക്കെ അഡ്ജസ്റ്റ്‌മെന്റ്….’
എന്തിന്?
‘ആർക്കുവേണ്ടി ……’

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂവെന്നുമാണ് സതീശൻ പറഞ്ഞത്. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർഥത്തിലാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്. അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ പ്രതികരിച്ചു. ബേപ്പൂരിലെ സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് സതീശൻ നൽകുന്നത്

See also  കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി

Related Articles

Back to top button