Kerala

പാർട്ടി പറഞ്ഞാൽ മത്സരിക്കും, രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല: ജി സുധാകരൻ

പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. തെരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി സുധാകരൻ പറഞ്ഞു

ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ നിന്നും മാറ്റി നിർത്തി. മന്ത്രിമാരിൽ നിന്നും അവഗണനയുണ്ടെന്നും ജി സുധാകരൻ പരഞ്ഞു. പെരുമ്പള പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ തന്റെ പേര് പരാമർശിച്ചില്ല

എഎം ആരിഫും ദലീമയും തന്റെ ചരിത്രം മറന്നു. വൈറ്റില പാലം പൊളിച്ചു കളയണമെന്ന കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന തന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയാണെന്നും സുധാകരൻ പറഞ്ഞു
 

See also  കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

Related Articles

Back to top button