Kerala

തൃപ്പുണിത്തുറയിൽ രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർഥിയായേക്കും; സിപിഎമ്മിൽ അനിൽ കുമാറിന് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറയിൽ സിനിമാ താരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായേക്കും. മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കെ ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് പിഷാരടിയെ പരിഗണിക്കുന്നത്. നടനുമായി കോൺഗ്രസ് നേതാക്കൾ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തി കഴിഞ്ഞു

ബിജെപി ആദ്യമായി ഭരണം പിടിച്ച തൃപ്പുണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം നിലനിർത്തുകയെന്നത് കോൺഗ്രസിന് അഭിമാനപ്രശ്‌നമാണ്. കൊച്ചി കോർപറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പുണിത്തുറ നഗരസഭക്ക് പുറമെ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പുണിത്തുറ മണ്ഡലം

ഇതിൽ തൃപ്പുണിത്തുറ മുൻസിപ്പാലിറ്റി ബിജെപി ഭരിക്കുന്നു. ആറ് കോർപറേഷൻ ഡിവിഷനുകളിലും വിജയിച്ചത് എൽഡിഎഫ് ആണ്. മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫ് ആണ്. സിപിഎമ്മിൽ തൃപ്പുണിത്തുറ മണ്ഡലത്തിൽ പ്രഥമ പരിഗണന മുൻ മേയർ എം അനിൽകുമാറിനാണ്. ബിജെപിക്കായി കെഎസ് രാധാകൃഷ്ണനോ എഎൻ രാധാകൃഷ്ണനോ മത്സരിച്ചേക്കും.
 

See also  വിവാദങ്ങൾക്കിടെ ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്തു; വോട്ട് ചെയ്ത് ലാലി ജയിംസും

Related Articles

Back to top button