Kerala

എൻ വാസുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹർജി. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്വർണ കട്ടിളപാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. 2025 നവംബർ 11 നാണ് വാസു അറസ്റ്റിലാകുന്നത്. ഹർജിയിൽ ഇന്ന് വാദം കേൾക്കുന്ന വിജിലൻസ് കോടതി ജാമ്യം അനുവദിക്കാനാണ് സാധ്യത. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യപേക്ഷയിൽ ഇന്നും വാദം തുടരും. 

പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹരജിയിൽ 11ന് വാദം കേൾക്കും.
 

See also  പത്തനംതിട്ട അച്ചൻകോവിലാറിൽ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

Related Articles

Back to top button