Kerala

വിഎസിന്റെ മുൻ പിഎ എ സുരേഷിനെ മലമ്പുഴയിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. കോൺഗ്രസ് നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു

ഇടത് കോട്ടയായ മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ദീർഘകാലം വിഎസിന്റെ സന്തതസഹചാരിയായിരുന്നു സുരേഷ്. കോൺഗ്രസ് നേതാക്കൾ സമീപിച്ച കാര്യം സുരേഷും സ്ഥിരീകരിച്ചിട്ടുണ്ട്

മത്സരിക്കുന്നതിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ല. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ട് 11 വർഷമായി. എന്നാൽ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശമില്ലെന്നും സുരേഷ് പറഞ്ഞു
 

See also  കളമശ്ശേരിയിൽ പള്ളി പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ

Related Articles

Back to top button