Kerala

ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭാണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല ചുമത്ര സ്വദേശിയാണ് ഇയാൾ. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്

ഈ പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായി വിവരമുണ്ട്. മുഖ്യപ്രതി മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കിരൺ, സജിൻ എന്നിവരാണ് ഇനി ഒളിവിലുള്ളത്. നിരണം സ്വദേശി വരുണിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്നാണ് പോലീസ് പിടികൂടിയത്

സ്പാ ജീവനക്കാരിയെ മരണസുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് പ്രശോഭ് അടക്കം പ്രതിയായത്. ഗുണ്ടാപ്പിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ സുബിനും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പടുത്തൽ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
 

See also  സ്ത്രീലമ്പടന്‍ പരാമര്‍ശം; മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാൽ നന്നായിരിക്കും: വി ഡി സതീശൻ

Related Articles

Back to top button