Kerala

വീട്ടിൽ 1.16 കിലോ എംഡിഎംഎ, 21 ലക്ഷം രൂപ; മലപ്പുറത്ത് ദമ്പതികളും മകന്റെ സുഹൃത്തും അറസ്റ്റിൽ

മലപ്പുറം കാലിക്കറ്റ് സർവകലാശാലക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽ നിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരു കോടിയോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു

സംഭവത്തിൽ അസീസിനെയും ഇയാളുടെ ഭാര്യ ഖമറുന്നീസയെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ജാസിർ ഒളിവിലാണ്. തേഞ്ഞിപ്പാലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്

അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ജാസിറും കുടുംബവും കുറച്ചുകാലമായി സർവകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.
 

See also  റാംനാരയണിന്റെ കുടുംബവുമായി റവന്യു മന്ത്രി ഇന്ന് ചർച്ച നടത്തും

Related Articles

Back to top button