Kerala

ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി; തന്റേടമുണ്ടെങ്കിൽ പാലായിൽ മത്സരിക്കട്ടെ: മാണി സി കാപ്പൻ

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആവർത്തിച്ച് മാണി സി കാപ്പൻ. ഈശ്വര വിശ്വാസിയായതു കൊണ്ടാണ് കുരിശുപള്ളിക്ക് മുന്നിൽ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോയെന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത്. തന്റേടമുണ്ടെങ്കിൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നും മാണി സി കാപ്പൻ പറഞ്ഞു

ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ബോധ്യമുള്ളതു കൊണ്ട് പറഞ്ഞതാണ്. തിളച്ച എണ്ണയിൽ കൈ മുക്കാൻ പറഞ്ഞത് താനല്ല. അങ്ങനെ താത്പര്യമുണ്ടെങ്കിൽ ജോസ് ജനങ്ങൾക്ക് മുന്നിൽ വെച്ച് തിളച്ച എണ്ണയിൽ കൈ മുക്കട്ടെയെന്നും മാണി സി കാപ്പൻ പറഞ്ഞു

പാലായിൽ ആദ്യം നിഷ മത്സരിക്കുമെന്നാണ് പറഞ്ഞത്. ഇപ്പോൾ റോഷി പറയുന്നു, ജോസ് മത്സരിക്കുമെന്ന്. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു
 

See also  മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു, ഓന്തിനെ പോലെ നിറം മാറുന്നു: സതീശൻ

Related Articles

Back to top button