Kerala

ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ ജനജീവിതം സ്തംഭിക്കും

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ, പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചേക്കും

സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയാണ് പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദേശത്തെ തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണി മുടക്കുന്നത്. 

ഓട്ടോ, ടാക്‌സി, ബസ്, ലോറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ പങ്കെടുക്കും.
 

See also  നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി; കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ചില്ല

Related Articles

Back to top button