Kerala
ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി എത്തിയ ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് കേസിലാണ് സിബിഐ മികച്ച രീതിയിൽ അന്വേഷണം നടത്തിയതെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. അടുത്ത കാലത്തുള്ള അഞ്ച് കേസിന്റെ നമ്പർ പറയാമോയെന്നും കോടതി ചോദിച്ചു
എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. തിരുവിതാംകൂർ-കൊച്ചി മതസ്ഥാന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തിൽ കുറച്ച് വ്യവസ്ഥകളുണ്ടെന്നും ഹർജിക്കാരെ കോടതി ഓർമിപ്പിച്ചു
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, അഖില തന്ത്രി പ്രചാരക് സഭ അടക്കമുള്ളവരാണ് ഹർജിക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം ഹൈക്കോടതി ഒരുമിച്ച് വാദം കേൾക്കും



