Kerala

ഹൊസകോട്ടയിൽ വാഹനാപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് പേർ മലയാളി വിദ്യാർഥികൾ

ബംഗളൂരു ഹൊസകോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. യെലഹങ്ക ആർ വി കോളേജ് വിദ്യാർഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവരെ കൂടാതെ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നീ കാർ യാത്രികരും മരിച്ചു

വിദ്യാർഥികൾ സഞ്ചരിച്ച മഹീന്ദ്ര എക്‌സ് യു വി വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും ഡിവൈഡറിലിടിച്ച ശേഷം ചരക്ക് ലോറിയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. 

17കാരനായ അയാൻ അലിയാണ് കാർ ഓടിച്ചതെന്നാണ് വിവരം. ദേവനായ്ക്കഹള്ളി സ്വദേശിയാണ് മരിച്ച ബൈക്ക് യാത്രികനായ ഗഗൻ. കാർ അമിത വേഗതയിലായിരുന്നു.
 

See also  ഷവര്‍മയുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

Related Articles

Back to top button