Kerala

അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം: രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്.

ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ആന. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തും.

See also  ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടി അപകടനില തരണം ചെയ്തില്ല; തലച്ചോറിന് ചതവ് കണ്ടെത്തി

Related Articles

Back to top button