Kerala

ബ്ലാക്ക് വെനം ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്ത്

 ചോറ്റാനിരക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഫോളോ ചെയ്ത ബ്ലാക്ക് വെനം എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കൊറിയൻ ചിത്രങ്ങളടക്കം അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേർ പിന്തുടർന്ന അക്കൗണ്ടാണിത്.

പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേഴ്‌സ് എല്ലാം പോയെന്ന് പോലീസ് അറിയിച്ചു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നു എന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്

അക്കൗണ്ടിൽ പലതും ദുരൂഹമാണെന്ന് പോലീസ് പറയുന്നു. വിശദമായ സൈബർ പരിശോധന ആവശ്യമാണ്. സ്‌കൂളിൽ ഒരു വിദ്യാർഥി ഫോൺ കൊണ്ടുവരുമെന്നും മറ്റ് വിദ്യാർഥികൾ ഈ ഫോണിൽ നിന്ന് ഒന്നിലേറെ അക്കൗണ്ടുകൾ തുറന്നതിന് തെളിവുണ്ടെന്നും പോലീസ് പറയുന്നു.
 

See also  ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ബസ് പൂർണമായി കത്തിനശിച്ചു

Related Articles

Back to top button