Kerala

റോഷി അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; സഹോദര തുല്യ ബന്ധമാണുള്ളതെന്ന് ജോസ് കെ മാണി

പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. റോഷി പറഞ്ഞത് തനിക്കും സന്തോഷമുണ്ടാക്കി. അത് അച്ചടക്ക ലംഘനമല്ല, സഹോദരതുല്യമാണ് ബന്ധമെന്നും ജോസ് കെ മാണി പറഞ്ഞു. റോഷി മൈക്ക് തട്ടിപ്പറിച്ചിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഒരു കിളിയും കൊത്താൻ പോകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു

പാലായിൽ ഏറ്റവും കൂടുതൽ വിജയസാധ്യത ജോസ് കെ മാണിക്ക് ആയതു കൊണ്ടല്ലേ റോഷി പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പറഞ്ഞതെന്ന ചോദ്യത്തിന് താൻ പാലായിൽ മത്സരിച്ചാൽ ജയിക്കുമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. റോഷി പറഞ്ഞത് സദുദ്ദേശ്യത്തോടെയാണ്. താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്കുണ്ടാകും. പക്ഷേ അത് പാർട്ടി തീരുമാനിക്കും

വിവാദങ്ങളുടെ പിന്നാലെയല്ല, വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ജാഥയുടെ ശോഭ കെടുത്താനായി പാർട്ടിയിൽ പ്രശ്‌നമുണ്ടെന്ന തരത്തിൽ മനപ്പൂർവം വ്യാജ പ്രാചരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു.
 

See also  ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്; മദ്യലഹരിയില്‍ അരുംകൊല

Related Articles

Back to top button