ദേവസ്വം ബോർഡ് നൽകിയ പണം തിരിച്ചടച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് മന്ത്രി

ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ ക്രമക്കേട് വിവാദത്തിൽ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസ്വം മുൻകൂറായി നൽകിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ശരിയാണെന്നും കൃതൃമായി ദേവസ്വം ബോർഡ് പണം തിരിച്ചു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി വ്യക്തമാക്കി
രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയവർക്കാണ് ഇപ്പോൾ സങ്കടം. ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അതിന്റെ അന്വേഷണം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ ബോധ്യമാകും
ചില ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടന്നതു കൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്. തിരുവഞ്ചൂർ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉയർത്തുകയാണ്. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് ഉമ്മൻ ചാണ്ടിയുടെ ബാര്യ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു



